രാവിലെ ഒരു ചായകുടിക്കാന്‍ ക്രിസ്തു പുറത്തിറങ്ങി. ഡിസംബര്‍ ആരംഭിച്ചിരിക്കുന്നു. സ്വര്‍ഗ്ഗത്തെ മൂടി നില്ക്കുന്ന മഞ്ഞിലൂടെ ഒരു മൂളിപ്പാട്ടും പാടി ക്രിസ്തു നടന്നു..
"കാളിന്ദീ തീരം തന്നില്‍...നീ വാ വാ' അതി മനോഹരമായൊരു ഗാനം .
ക്രിസ്തു അവിടെക്കു ചെന്നപ്പോള്‍ മുളന്തണ്ടിലൂടെ ഗാനം പൊഴിച്ചൊരാള്‍. നല്ല സുന്ദരന്‍. ക്രിസ്തുവിന് ആളെക്കണ്ട് ഇഷ്ടായി, പാട്ടും ഇഷ്ടപ്പെട്ടു. ഗാനം ആസ്വദിച്ച് അതില്‍ അലിഞ്ഞ് ക്രിസ്തു അവിടിരുന്നു..
മെല്ലെ തോളില്‍ തലോടുന്നതറിഞ്ഞ് ക്രിസ്തു കണ്ണു തുറന്നു. നിറ മന്ദഹാസത്തോടെ പാട്ടുകാരന് പറഞ്ഞു..
"ഞാന്‍ കൃഷ്ണന്, കണ്ണന് എന്നും വിളിക്കും. നൊസ്റ്റാള്‍ജിയ കൊണ്ടു പാടിയതാണു.."
"എന്തു നൊസ്റ്റാള്‍ജിയാ?" ക്രിസ്തു അതിശയിച്ചു.
കാര്വര്ണ്ണന് വൃന്ദാവനത്തിലെ കഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. കണ്ണും മിഴിച്ച് ക്രിസ്തു അതുകേട്ടിരുന്നു. സാധാരണ ഭൂമി എന്നു കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടലാണു മനസ്സില്‍.. എന്നാല്‍ ഇപ്പോഴിതാ കണ്ണന് ഭൂമി സ്വര്‍ഗ്ഗത്തെക്കാള്‍ മനോഹരമെന്നു പറയുന്നു...
'എന്നിട്ടന്താ തിരിച്ചു പോന്നത്...?'
അതോ തിരിച്ചുപോന്നതല്ലാ.. ഒരുത്തന് എന്നെ അമ്പെയ്ത് തിരിച്ചയച്ചതാ.....കശ്മലന്..!
ക്രിസ്തുവിനു സമാധാനമായ്.........അനന്തരം ക്രിസ്തുവും കൃഷണനും ഒരുമിച്ച് ചായകുടിക്കാന്‍ പോയി...
"ഈ ചായക്കു മധുരമില്ലാ, ഈ പരിപ്പുവട വെന്തിട്ടില്ലാ..." എന്ന് ക്രിസ്തു പരാതി പറഞ്ഞപ്പോള്‍ കൃഷ്ണന് അമ്പരന്നു.....
"അപ്പോള്‍ നിങ്ങളും കേരളത്തില്‍ പോയിട്ടുണ്ടല്ലേ...?"
ക്രിസ്തു തന്റെ കരമുയര്‍ത്തി, ആണിപ്പാടുകള്‍ കാണിച്ചുകൊടുത്തു...
ക്രിഷണനു തന്റെ കാല്‍പ്പാദം ഓര്‍മ്മ വന്നു..രണ്ടുപേരും നിശ്ശബ്ദരായിരുന്നു ചായകുടിച്ചു....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

4 അഭിപ്രായങ്ങൾ:
കലക്കി മാഷേ...കലക്കി...
അസ്സലായിരിക്കുന്നു....!
ഹ ഹ..കൊള്ളാം,അതാ വള്ളത്തോള്‍ പാടിയത്..ക്രിസ്തുവാം കൃഷ്ണനെന്ന്....
ഹോ! കലക്കി. കുറേ ചിരിച്ചു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ