2009 ഫെബ്രുവരി 8, ഞായറാഴ്‌ച

വര്‍ഗ്ഗീയ ഭ്രാന്തുല്‍സവം....... ഇന്ത്യയുടെ മോചനം ഇതിലൂടെ മാത്രം

ആദ്യം തന്നെ ആള്‍ക്കാരെ തെരഞ്ഞെടുക്കണം. നല്ല മുഴുത്ത ഹിന്ദു ഭ്രാന്തന്മാര്‍, ക്രിസ്ത്യന്‍ ഭ്രാന്തന്മാര്‍, ഇസ്ലാം ഭ്രാന്തന്മാര്‍.

തെരഞ്ഞെടുപ്പു കഴിഞ്ഞ് എല്ലാത്തിനെയും കൊണ്ട് എഗ്രിമെന്റില്‍ ഒപ്പീടീക്കണം. വിരല്‍ മുറിപ്പിച്ച് പതിപ്പിച്ചാല്‍ ബഹു ജോര്‍. തോക്ക്, തോട്ടാ, ആവശ്യത്തിനു മെറ്റല്‍, വെട്ടുകത്തി, ബോംബ്, പന്നിപ്പടക്കം ഇത്യാതി സാധനങ്ങള്‍ സംഘടിപ്പിക്കാന്‍ സംഘാടകര്‍ തന്നെ മുന്നിട്ടിറങ്ങണം.. മത ഭ്രാന്തില്ലാത്ത സാധാരണ ഭ്രാന്തന്മാര്‍ ഇതിലേക്ക് ഉദാരമായി സംഭാവന നല്‍കണം.ഫുഡ്ബോള്‍ ഗ്രൗണ്ടുകള്‍, ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ എന്നിവ നേരത്തേ കൂട്ടി ബുക്ക് ചെയ്യുക. ഉല്‍സവ ദിനത്തില്‍. മൂന്നു വാതിലുകളിലൂടെ മത തീവ്രവാദികളെ ആയുധ ധാരികളാക്കി സ്റ്റേഡിയത്തിലേക്ക് ആനയിക്കുക...

അല്ലാഹു അക്ബര്‍,....... ഹേയ് റാം........., പ്രൈസ് ദ് ജീസസ്...........വിളികള്‍ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കട്ടെ...

ഗ്യാലറിയിലിരുന്നു ഉല്‍സവം കാണുന്ന സാദാ വട്ടന്മാര്‍ കൈയ്യടിച്ചും കൂവി വിളിച്ചും ഇവരെ പോല്‍സാഹിപ്പിക്കുക. ആദ്യം ആരു വെട്ടും കുത്തും എന്ന കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ അത് റ്റോസ് ചെയ്യുക. അതിനു ശേഷം റഫറി ഓടി രക്ഷപ്പെടുക......
ആര്‍ത്തനാദം, ചോരപ്പൂക്കളുടെ ചിതറല്‍ എന്നിവ ലൈവായി കണ്ട് സാദാ വട്ടന്മാര്‍ സായൂജ്യമടയുക.. ഒരു മണിക്കൂറിനു ശേഷം റഫറി ശംഖ് മുഴക്കുക.
അപ്പോള്‍ ചാവാതിരിക്കുന്നവന്മാര്‍ ഒരിടത്തു കുത്തിയിരുന്ന് വിയര്‍പ്പാറ്റുകയോ, കോള കുടിച്ച്,
'കോള ഈസ് ദ് സീക്രട്ട് ഓഫ് മൈ മാഡ്നെസ്' എന്ന് പറയുകയോ ചെയ്യാം..
വീണ്ടും ഉല്‍സവം ആരംഭിക്കാന്‍ മണിയടിക്കും. അപ്പോള്‍ വീണ്ടും പൂര്‍‌വ്വാധികം ശക്തിയായി ആരംഭിക്കുക......ഉല്‍സവം കഴിഞ്ഞ് വല്ലവനും ജീവനോടെ അവശേഷിക്കുന്നുവെങ്കില്‍ അവരെ സാദാ വട്ടന്മാര്‍ എറിഞ്ഞു കൊല്ലുക....... എന്നിട്ട് ജേ.സി.ബിക്ക് മണ്ണുകോരിയിട്ട് സ്റ്റേഡിയം മൂടുക........!

ഇതുമാത്രമേ ഇനി ഭാരതത്തെ രക്ഷിക്കാനൊരു വഴിയുള്ളൂ........!

1 അഭിപ്രായം:

Dr.Biji Anie Thomas പറഞ്ഞു...

ചിരിക്കാതിരിക്കാന്‍ വയ്യ..
ദേ ഒരാള്‍ വിളിച്ചു കൂവുന്നു..കൈ എന്നാല്‍ താമരയല്ലാത്തതിന്റെയെല്ലാം കഴുത്ത് വെട്ടാനുള്ളതാണെന്ന്.
ഇപ്പുറത്തൊരാള്‍ കര്‍ത്താവിനു മരക്കുരിശു കൊടുത്തിട്ട് പൊങ്കുരിശുമായ് വരുന്നു.
ഇനിയുമൊരാള്‍ ജിഹാദ് എന്നലറി ക്കൊണ്ട് വരുന്നു..
ദൈവങ്ങളിരുന്ന് ചിരിക്കുന്നു...